Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Galactic Astrophysics

Ernakulam

ഗാ​ല​ക്റ്റി​ക് ആ​സ്‌​ട്രോ​ഫി​സി​ക്‌​സ് ശി​ല്പ​ശാ​ല സ​മാ​പി​ച്ചു

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജ് (സ്വ​യം​ഭ​ര​ണ) ഐ​യു​സി​എ​എ സെ​ന്‍റ​ര്‍ ഫോ​ര്‍ ആ​സ്‌​ട്രോ​ണ​മി റി​സ​ര്‍​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് (ഐ​കാ​ര്‍​ഡ്), തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര്‍​മ​ല കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച യു​വി​ഐ​റ്റി, എ​ച്ച്എ​സ്റ്റി ആ​ൻ​ഡ് ജെ​ഡ​ബ്ല്യു​എ​സ്റ്റി ഉ​പ​യോ​ഗി​ച്ചു​ള്ള ഗാ​ല​ക്റ്റി​ക് ആ​സ്‌​ട്രോ​ഫി​സി​ക്‌​സ് ത്രി​ദി​ന ശി​ല്പ​ശാ​ല സ​മാ​പി​ച്ചു. ഗാ​ല​ക്സി​ക​ളു​ടെ പ​ഠ​ന​ത്തി​ലും ആ​ധു​നി​ക നി​രീ​ക്ഷ​ണ ജ്യോ​തി​ശാ​സ്ത്ര​ത്തി​ലു​മു​ണ്ടാ​യ പു​തി​യ മു​ന്നേ​റ്റ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​യു​സി​എ​എ മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. അ​ജി​ത് കെം​ഭാ​വി, പ്ര​ഫ. ര​ഞ്ജീ​വ് മി​ശ്ര, പ്ര​ഫ. എ.​എ​ന്‍. രാ​മ​പ്ര​കാ​ശ്, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​സ്‌​ട്രോ​ഫി​സി​ക്‌​സി​ലെ ഡോ. ​സു​ധാം​ശു ബ​ര്‍​വേ, ഡോ. ​ക​ന​ക് സാ​ഹ, ഡോ. ​ശ്രീ​ജ എ​സ്. കാ​ര്‍​ത്ത, ഡോ. ​അ​ന്‍​ഷു​മാ​ന്‍ ബോ​ര്‍​ഗോ​ഹെ​യ്ന്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

ശി​ല്പ​ശാ​ല​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ മീ​റ്റ് ദ ​സ​യ​ന്‍റി​സ്റ്റ് പ​രി​പാ​ടി​യി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 500 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും ജ്യോ​തി​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ലെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍, ഉ​ന്ന​ത പ​ഠ​ന സാ​ധ്യ​ത​ക​ള്‍, തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യാ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ക്ലാ​സു​ക​ളി​ലും ഹാ​ന്‍​ഡ്‌​സ്-​ഓ​ണ്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള 40 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഗാ​ല​ക്സി പ​ഠ​ന​ത്തി​നും ജ്യോ​തി​ശാ​സ്ത്ര ഡാ​റ്റാ വി​ശ​ക​ല​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ധു​നി​ക ഗ​വേ​ഷ​ണ രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ച​യം അ​വ​ര്‍​ക്ക് ല​ഭി​ച്ചു.

Latest News

Corehub Up